വനിതാ ശിശു വികസന വകുപ്പ് ജില്ലയില്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കുന്ന റോള്‍ അപ്സ്റ്റാന്റിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ.ഗീത നിര്‍വഹിച്ചു. വനിത ശിശു വികസന വകുപ്പിലൂടെ നടപ്പിലാക്കുന്ന പദ്ധതികളെ കുറിച്ചും ധനസഹായങ്ങളെ കുറിച്ചും പ്രചരണം നടത്തുന്നതിനാണ് റോള്‍ അപ് സ്റ്റാന്‍ഡുകള്‍ സ്ഥാപിക്കുന്നത്. വിദ്യാഭ്യാസ ധനസഹായം, അഭയകിരണം, മാംഗല്യ, പടവുകള്‍, പ്രധാന്‍ മന്ത്രി മാതൃ വന്ദന യോജന (പി.എം.എം.പി വൈ), ആശ്വാസ നിധി, കാതോര്‍ത്ത്, പൊന്‍ വാക്ക്, രക്ഷാദൂത്, ബാലനിധി
രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും മാനസിക പിന്തുണ നല്‍കുന്ന പാരന്റിംഗ് ക്ലിനിക്കുകള്‍, ന്യൂട്രീഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടുന്ന ന്യൂട്രിഷന്‍ ക്ലിനിക്കുകള്‍ എന്നീ പദ്ധതികകളുടെ പ്രചരണമാണ് റോള്‍ അപ് സ്റ്റാന്‍ഡിലുള്ളത്. ‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒപ്പം വനിത ശിശുവികസന വകുപ്പ്’ എന്നതാണ് ഉള്ളടക്കം. കളക്‌ട്രേറ്റ് പരിസരത്ത് നടന്ന ചടങ്ങില്‍ ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.നിസ്സ, പ്രോഗ്രാം ഓഫീസ് സീനിയര്‍ സൂപ്രണ്ട് വി.സി സത്യന്‍ , സുഭാഷ് പി പി എന്നിവര്‍ സംസാരിച്ചു. കളക്ടറേറ്റിലെയും വനിതാ ശിശു വികസന വകുപ്പിലെയും ജീവനക്കാര്‍ പങ്കെടുത്തു