സംസ്ഥാനത്ത് സ്ത്രീധന നിരോധന നിയമം – 1961 കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ജില്ലാ സ്ത്രീധന ഓഫീസര്‍മാരെ സഹായിക്കുന്നതിനായി അഞ്ച് വര്‍ഷ കാലാവധിയില്‍ അഞ്ച് അംഗങ്ങളെ ഉള്‍പ്പെടുത്തി സ്ത്രീധന വിരുദ്ധ ജില്ലാതല ഉപദേശക സമിതി രൂപീകരിച്ചു. സാമൂഹ്യ പ്രവര്‍ത്തകരായ അഡ്വ.കോകില ബാബു, ഒലീന എം.ജി, ഡോ. അനീഷ്യ ജയദേവ്, സന്തോഷ് ജി.തോമസ്, അഡ്വ.ആന്‍സണ്‍, പി.ഡി അലക്സാണ്ടര്‍ എന്നിവരെ സമിതി അംഗങ്ങളായി തെരഞ്ഞെടുത്തതായി ജില്ലാ വനിത ശിശു വികസന ഓഫീസര്‍ അറിയിച്ചു.
