സംസ്ഥാന സാക്ഷരത മിഷന്റെ സമന്വയ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പത്താം തരം തുല്യത പരീക്ഷക്കുള്ള ട്രാന്‍സ് ജെന്‍ഡേഴ്സ് രജിസ്ട്രേഷന്‍ തുടങ്ങി. ട്രാന്‍സ് ജന്‍ഡര്‍ ശിവാങ്കിനിയില്‍ നിന്നും രജിസ്ട്രേഷന്‍ ഫോം ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. സി. മജീദ് സ്വീകരിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍, പി വി ജാഫര്‍, എം എസ് ഗീത, കെ വസന്ത തുടങ്ങിയവര്‍ പങ്കെടുത്തു.