ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടി കടന്നതിനാല്‍ രണ്ടാം ഘട്ട അതിജാഗ്രതാ മുന്നറിയിപ്പ് (ഓറഞ്ച് അലര്‍ട്ട്) പുറപ്പെടുവിച്ചുവെന്ന് വൈദ്യുതി ബോര്‍ഡിന്റെ സിവില്‍-ഡാം സേഫ്റ്റി അന്‍ഡ് ഡ്രിപ്പ് ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ഓറഞ്ച് അലര്‍ട്ട് ഷട്ടര്‍ തുറക്കാനുള്ള മുന്നറിയിപ്പ് അല്ല. ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ പൊതുജനങ്ങള്‍ക്കും മറ്റു അധികൃതര്‍ക്കും മതിയായ മുന്നറിയിപ്പ് നല്‍കി പകല്‍മാത്രമേ തുറക്കുകയുള്ളൂ എന്നും ഒരു തരത്തിലമുള്ള ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും
സംസ്ഥാന ദുരന്തനിവരാണ അതോറിറ്റിയും ജില്ലാ ഭരണകൂടവും വ്യക്തമാക്കി.