മലമ്പുഴ-പോത്തുണ്ടി ഡാമുകളിലേക്ക് ശക്തമായ നീരൊഴുക്കുളളതിനാല്‍ ജലനിരപ്പ് ഉയരുന്നതുകൊണ്ട് ഡാം ഏതു സമയത്തും തുറക്കുന്നതാണ്. ആയതിനാല്‍ കല്‍പ്പാത്തിപ്പുഴ, മുക്കപ്പുഴ, ഭാരതപ്പുഴ, അയിലൂര്‍പുഴ, മംഗലംപുഴ, ഗായത്രിപുഴ തുടങ്ങിയവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണെന്ന് ബന്ധപ്പെട്ട ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.