കൊടുങ്ങല്ലൂര്‍ നഗരസഭ പൊതുജനങ്ങള്‍ക്കായുള്ള ആധുനിക ഐപി ടോയ്‌ലറ്റ് ഉദ്ഘാടനം അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.കൊടുങ്ങല്ലൂര്‍ വടക്കേനടയില്‍ ഗേള്‍സ് ഹൈസ്‌ക്കൂളിനു സമീപം ദേശീയപാതയോരത്താണ് ഐപി ടോയ്‌ലറ്റ് നിര്‍മ്മിച്ചിട്ടുള്ളത്. ടോയ്‌ലറ്റ് ഉപയോഗിക്കുന്ന ആള്‍ വെള്ളമൊഴിച്ചില്ലെങ്കിലും തനിയെ ഫ്‌ളഷ് ചെയ്യും. 1,2,5 രൂപ നാണയം , ബട്ടണ്‍ എന്നിവ ഉപയോഗിച്ച് അകത്തുകയറാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പൊതുവായി ഉപയോഗിക്കാവുന്ന സിംഗിള്‍ യൂണിറ്റും ഭിന്നശേഷിക്കാര്‍ക്കായുള്ള പ്രത്യേക യൂണിറ്റും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള ഐപി ടോയ്‌ലറ്റ് സംസ്ഥാനത്ത് തന്നെ ആദ്യമാണ്. നഗരസഭാ ചെയര്‍മാന്‍ കെ.ആര്‍ ജൈത്രന്‍ അദ്ധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ ഹണി പീതാംബരന്‍,സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ എസ് കൈസാബ്, ശോഭാജോഷി, സി.കെ രാമനാഥന്‍ , തങ്കമണി സുബ്രഹ്മണ്യന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.