ആഗസ്റ്റ മൂന്ന് വരെ അപേക്ഷിക്കാം

തരൂര്‍ മണ്ഡലത്തിലെ കുത്തന്നൂര്‍ പഞ്ചായത്തില്‍ ആരംഭിക്കുന്ന തോലന്നൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളെജിലേക്ക് ഡിഗ്രി പ്രവേശത്തിന് അപേക്ഷിക്കാം. ബി.എ. ഇംഗ്ലീഷ്, ബി.എസ്.സി ജിയോഗ്രാഫി, ബി.കോം ബിരുദ കോഴ്‌സുകളിലേക്കാണ് പ്രവേശനം. അപേക്ഷ ഫോം തോലന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന താത്ക്കാലിക ഓഫീസില്‍ 50 രൂപ നിരക്കില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഓഗസ്റ്റ മൂന്നിന് വൈകീട്ട് അഞ്ചിനകം കോളെജില്‍ എത്തിക്കണം. ബി.എ. ഇംഗ്ലീഷിനും ബി.എസ്.സി ജിയോഗ്രഫിക്കും 24 സീറ്റ് വീതവും ബി.കോമിന് 40 സീറ്റുമാണുള്ളത്. കാലിക്കറ്റ് സര്‍വകലാശാലയുടെ ഏകീകൃത പ്രവേശനത്തിനായുള്ള ക്യാപ് ഐഡിയുള്ളവര്‍ ഫോമിനൊപ്പം ഐഡിയും നല്‍കണം. ക്യാപ് ഐഡിയില്ലാത്തവര്‍ക്കും പ്രവേശനത്തിന് അപേക്ഷിക്കാമെന്ന് സ്്‌പെഷല്‍ ഓഫീസര്‍ ഡോ.പി. ബാലസുബ്രഹ്മണ്യം അറിയിച്ചു. കോളെജ് പ്രവേശനത്തിന്റെ റാങ്ക് ലിസ്റ്റ ഓഗസ്റ്റ ആറിന് അഞ്ച് മണിക്ക് കോളെജ് ഓഫീസില്‍ പ്രസിദ്ധീകരിക്കും. ഓഗസ്റ്റ പത്തിനാണ് പ്രവേശനം. ക്ലാസുകള്‍ ഓഗസ്റ്റ് 12ന് ആരംഭിക്കും. കോളെജിലേക്കുള്ള പ്രവേശന നടപടികള്‍ ഓഗസ്റ്റ് 21ന് അവസാനിക്കും. കാലിക്കറ്റ് സര്‍വകലാശാലയുടെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് പ്രവേശനം.