ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിനെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന്  സര്‍ക്കാര്‍ കൂടുതല്‍ സഹായം അനുവദിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ശ്രീ ചിത്തിര തിരുനാള്‍ എഞ്ചിനീയറിംഗ് കോളേജിന്റെ 2018-19 വര്‍ഷത്തെ പ്രവേശനോല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോളജിന് കഴിഞ്ഞ ബജറ്റില്‍ പ്രത്യേകം ഫണ്ട് അനുവദിച്ചിട്ടുണ്ട്. സ്വാശ്രയ കോളേജുകളില്‍ ഏറ്റവും നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന കോളജാണിത്. അതുകൊണ്ടാണ് റാങ്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ ഇവിടെ അഡ്മിഷന്‍ തേടി എത്തുന്നത്. ഇവിടെ പഠിക്കുന്നവര്‍ക്ക് ലഭിക്കുന്ന പ്ലെയ്‌സ്‌മെന്റും നിലവാരം പുലര്‍ത്തുന്നതാണെന്നും മന്ത്രി പറഞ്ഞു.
  പ്രിന്‍സിപ്പാള്‍ ഡോ.പ്രഭാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സുരേന്ദ്രന്‍ ബി., ഡോ.മോഹന്‍ ജി, ഡോ.ലിബിഷ് ടി.എം, ഡോ.സാബു സുരേന്ദ്രന്‍, ഡോ. പി.പി.തോമസ്, ഡോ. പ്രകാശ് യു, എന്നിവര്‍ സംസാരച്ചു. പ്രൊഫ. എം.ആര്‍ ശരത് ചന്ദ്രദാസ് സ്വാഗതവും ഡോ.ബോബി ഫിലിപ്പ് നന്ദിയും പറഞ്ഞു.