ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചു മലയാളം മിഷന്റെ നേതൃത്വത്തില്‍ 21ന് അയ്യങ്കാളി ഹാളില്‍ സംഘടിപ്പിക്കുന്ന ‘മലയാണ്മ’ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12നു നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും.
മലയാളം മിഷന്റെ കണിക്കൊന്ന, ഭാഷാ പ്രതിഭാ, സുഗതാഞ്ജലി പുരസ്‌കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. കണിക്കൊന്ന പുരസ്‌കാരം മുഖ്യമന്ത്രിയും ഭാഷാപ്രതിഭാ പുരസ്‌കാരം ഗതാഗത മന്ത്രി ആന്റണി രാജുവും സുഗതാഞ്ജലി പുരസ്‌കാരം ധനമന്ത്രി കെ.എന്‍. ബാലഗോപാലും സമ്മാനിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവരും പങ്കെടുക്കും.