കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിനു കീഴിലുള്ള വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി നടത്തിയ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി- കോളേജ് വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പോസ്റ്റര്‍ രചനാ മത്സരത്തില്‍ വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസിലെ ശ്രീഹര്‍ഷ് എസ് പ്രസാദ് ഒന്നാ സ്ഥാനവും കൊയിലേരി ജി.എച്ച്.എസ്.എസിലെ മഞ്ജരി എം രണ്ടാം സ്ഥാനവും കാക്കവയല്‍ ജി.എച്ച്.എസ്.എസിലെ പി.കെ അശ്മിന റഹ്‌മാന്‍ മൂന്നാം സ്ഥാനവും നേടി.
വികസന ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ മുട്ടില്‍ ഡബ്യൂ.എം.ഒ കോളേജിലെ കെ.കെ. റാഹില, അമ്പലവയല്‍ ജി.വി.എച്ച്.എസ്.എസിലെ അനീസ് കെ.കെ., ആനപ്പാറ ജി.എച്ച്.എസ്.എസിലെ ലുബ്ന എന്നിവര്‍ ജേതാക്കളായി. പിണങ്ങോട് ഡബ്ലിയു.ഒ എച്ച്.എസ്.എസിലെ അനസ് മാലിക് കെ.ടി., അമ്പലവയല്‍ ജി.വി.എച്ച്.എസ്.എസിലെ റിജിന്‍ ജിനേഷ്, എസ്.കെ.എം.ജെ സ്‌കൂളിലെ നിഹാരിക സരസ്വതി, ബി.ടെക് വിദ്യാര്‍ഥി അഭിഷേക് ഷാജു, ആര്‍.സി എച്ച്.എസ്.എസിലെ അശ്വന്ത് കെ.എസ്., സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിലെ ഷാഹുല്‍ഹമീദ് കെ.കെ, ഡല്‍ഹി റംജാസ് കോളജിലെ മുഹമ്മദ് റാഫി എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹരായി.
പൊതുജനങ്ങള്‍ക്കായി നടത്തിയ പ്രബന്ധരചനാ മത്സരത്തില്‍ മാനന്തവാടി ദ്വാരക സ്വദേശിനിയായ സുനിത തങ്കപ്പന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നല്ലൂര്‍നാട് സ്വദേശിനിയായ സനു ജോസ്, കണിയാമ്പറ്റ സ്വദേശിയായ അലി അക്ബര്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ചൂത്തുപാറ സ്വദേശിനി സുവിധ്യ ദേവ് പ്രോത്സാഹന സമ്മാനത്തിന് അര്‍ഹയായി