വനിതാശിശു വികസന വകുപ്പിന് കീഴില്‍ വിവിധ വിദ്യാലയങ്ങളിലും, സംരക്ഷണ സ്ഥാപനങ്ങളിലും, ശിശു സംരക്ഷണ സംവിധാനങ്ങളിലും സേവനമനുഷ്ടിച്ചു വരുന്ന കൗണ്‍സിലര്‍മാര്‍ക്ക് കാസര്‍ഗോഡ് ജില്ലാ ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പരിശീലനം സംഘടിപ്പിച്ചു.
വാദിഹുദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മനശാസ്ത്ര പഠന വിഭാഗത്തിന്റെ സഹകരണത്തോടെ മൂന്നു ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയുടെ രണ്ടാംഘട്ട പരിശീലനം ഹോസ്ദുര്‍ഗ് സബ്ഡിവിഷന്‍ ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി എ ബിന്ദു അധ്യക്ഷത വഹിച്ചു. പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ ജി ഫൈസല്‍, കാഞ്ഞങ്ങാട് ശിശു വികസന പദ്ധതി ഓഫീസര്‍ ഷൈനി ഐസക്, സ്‌കൂള്‍കൗണ്‍സിലര്‍ ടോള്‍സി ടോം എന്നിവര്‍ സംസാരിച്ചു.
വാദിഹുദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസേര്‍ച്ച് ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് മനശാസ്ത്ര പഠന വിഭാഗം മേധാവി സുബൈര്‍ എം, അസിസ്റ്റന്റ് പ്രൊഫസര്‍ കെ വി നിമിത എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. അന്‍പത് കൗണ്‍സിലര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു.