കോഴി, താറാവ് തുടങ്ങിയ വളര്‍ത്തുപക്ഷികള്‍ക്കിടയിലെ വസന്ത രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ട് നില്‍ക്കുന്ന പ്രതിരോധ കുത്തിവെയ്പ് തീവ്രയജ്ഞം ആരംഭിച്ചു. 36 ദിവസത്തിന് മുകളില്‍ പ്രായമായ പക്ഷികളെ കുത്തിവെയ്പ്പിന് വിധേയമാക്കണം. എല്ലാ മൃഗാശുപത്രികളിലും പ്രവര്‍ത്തി ദിവസങ്ങളില്‍ സൗജന്യമായി കുത്തിവെയ്പ് ലഭ്യമാകും. സംസ്ഥാനത്തെ പക്ഷിസമ്പത്തിനേയും മാംസ വിപണിയേയും സംരക്ഷിക്കാന്‍ പ്രതിരോധ കുത്തിവെയ്പ് അനിവാര്യമെന്നതിനാല്‍ കര്‍ഷകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി അറിയിച്ചു.  മാര്‍ച്ച് 17 വരെയാണ് പ്രതിരോധ കുത്തിവെയ്പ് യജ്ഞം.