പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ മെഡിക്കൽ/ എൻജിനിയറിങ് വിഭാഗത്തിന്റെ കരട് ഗുണഭോക്തൃപ്പട്ടിക www.bcdd.kerala.gov.inwww.egrantz.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. പട്ടികയിൽ ആക്ഷേപങ്ങളുണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ ഫെബ്രുവരി 25നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ബന്ധപ്പെട്ട മേഖലാ ഓഫീസുകളിൽ സമർപ്പിക്കണം.