ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തക ചലഞ്ചില്‍ പുല്‍പ്പള്ളി വിജയ എച്ച്.എസ്.എസിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ 150 പുസ്തകങ്ങള്‍ സമാഹരിച്ചു. .പുസ്തകങ്ങള്‍ കേണിച്ചിറ യുവപ്രതിഭ ലൈബ്രറി ഭാരവാഹികള്‍ക്ക് വിദ്യാര്‍ത്ഥികള്‍ കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.എസ് സതി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബിജോയ് വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. സോന ബിജു, വൈഗ സുധീഷ്, ലൈബ്രറി ഭാരവാഹികളായ എം.എന്‍ ദിവാകരന്‍, എം.പി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
