മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഓംബുഡ്‌സ്മാൻ ഫെബ്രുവരി 24ന് പെരുങ്കടവിള ബ്ലോക്ക് ഓഫീസിൽ വെച്ച് സിറ്റിംഗ് നടത്തുന്നു. രാവിലെ 11 മുതൽ ഒരുമണി വരെയാണ് സിറ്റിംഗ്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട തൊഴിലാളികൾ, ഗുണഭോക്താക്കൾ, പൊതുപ്രവർത്തകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതികളും നിർദേശങ്ങളും സിറ്റിംഗിൽ നേരിട്ട് സമർപ്പിക്കാമെന്ന് ഓംബുഡ്‌സ്മാൻ അറിയിച്ചു.