കാലവര്‍ഷം ശക്തമാകാന്‍ സാധ്യതയുളളതിനാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെയും സമയബന്ധിതമായി അടിയന്തിരമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെയും ഭാഗമായി റവന്യു വകുപ്പ് ജീവനക്കാര്‍ അവധിയെടുക്കരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജീവനക്കാര്‍ അവരവരുടെ അധികാരപരിധിയില്‍ തുടരേണ്ടതും അവധിയില്‍ പോയവരുടെ അവധി റദ്ദ് ചെയ്ത് തിരികെ ജോലിയില്‍ പ്രവേശിക്കാനുളള നിര്‍ദേശം മേലധികാരികള്‍ നല്‍കേണ്ടതുമാണ്.
