ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ പോത്തുണ്ടി ഡാം തുറന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ 11 നും 12 നുമിടയില്‍ മലമ്പുഴ ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കുമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയച്ചതിനെയും തുടര്‍ന്ന് പൊതുജനങ്ങള്‍ താഴെ പറയുന്ന മുന്‍ കരുതലുകള്‍ പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

  • ഒരു കാരണവശാലും ഡാം ഷട്ടറുകള്‍ തുറന്നതിന് ശേഷം നദി മുറിച്ച് കടക്കരുത്.
  •  പാലങ്ങളിലും നദിക്കരയിലും മറ്റും കൂട്ടം കൂടി നില്‍ക്കരുത്. സമീപത്തു നിന്ന് സെല്‍ഫി എടുക്കരുത്.
  •  നദിയില്‍ കുളിക്കുന്നതും തുണി നനയ്ക്കുന്നതും കളിക്കുന്നതും ഒഴിവാക്കുക.
  •  നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉളളവരും അതീവ ജാഗ്രത പാലിക്കുക.
  •  അടിയന്തര സാഹചര്യത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ വീട്ടിലുളളവരോട് പറയുക
  •  പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കുക.
  • ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ നമ്പറുകള്‍ കലക്ടറേറ്റ്-0491 2505309, 0491 2505209, താലൂക്കുകളായ പാലക്കാട് 0491 2505770, ആലത്തൂര്‍ – 0492 2222324, ചിറ്റൂര്‍- 04923 224740, ഒറ്റപ്പാലം – 0466 2244322, പട്ടാമ്പി – 0466 2214300, മണ്ണാര്‍ക്കാട് 04924 222397.