ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 31 വരെ അബ്കാരി മേഖലയിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് തീവ്ര യത്ന പരിപാടി നടപ്പാക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ജില്ലാ- താലൂക്ക്തല 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആഗസ്റ്റ് ഒന്നിന്‌ തുറക്കും . മദ്യം, സ്പിരിറ്റ്, കഞ്ചാവ് കടത്ത് തടയാന്‍ നാഷണല്‍ ഹൈവേയില്‍ വാഹന പരിശോധന കര്‍ശനമാക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ട്രൈക്കിങ് ഫോഴ്സ്, ചിറ്റൂര്‍ താലൂക്കിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ഊടുവഴികള്‍ കേന്ദ്രീകരിച്ചുള്ള ബോര്‍ഡര്‍ പട്രോളിംഗ് യൂനിറ്റ്, അട്ടപ്പാടി മേഖലയില്‍ അബ്കാരി കുറ്റക്യത്യങ്ങള്‍ തടയുന്നതിന് സ്പെഷ്യല്‍ യൂനിറ്റ് എന്നിവ വഴി ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. അബ്കാരി കുറ്റക്യത്യങ്ങളും പരാതികളും പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുകളില്‍ താഴെ പറയുന്ന നമ്പറുകളില്‍ അറിയിക്കാം. എക്സൈസ് ഡിവിഷന്‍ ഓഫീസ്, പലക്കാട്-0491-2505897 അസി: എക്സൈസ് കമ്മീഷണര്‍, പാലക്കാട്-9496002869, 0491-2526277 എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍- 9447178061.
താലൂക്ക്തല കണ്‍ട്രോള്‍ റൂമുകള്‍- പാലക്കാട് -0491-2539260, 9400069430 ചിറ്റൂര്‍-04923- 222272 9400069610 ആലത്തൂര്‍- 04922-222474, 9400069612 ഒറ്റപ്പാലം-0466-2244488, 9400069616 മണ്ണാര്‍ക്കാട് -04924-225644, 9400069614 ജനമൈത്രി എക്സൈസ് സ്‌ക്വാഡ്, അട്ടപ്പാടി- 04924-254079 എക്സൈസ് ചെക്ക് പോസ്റ്റ് വാളയാര്‍-9400069631, 0491-2862191.