ഇടുക്കി ജില്ലാ നിര്‍മ്മിതി കേന്ദ്രം ഹെഡ് ഓഫീസ് കുയിലിമലയില്‍ നിലവിലെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയറെ
നിയമിക്കുന്നു. മാര്‍ച്ച് 17 വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് ഇടുക്കി കളക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് വാക്ക് – ഇന്‍ ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ ബി-ടെക് സിവിലും 2 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവരോ, അല്ലെങ്കില്‍ ഡിപ്ലോമ സിവിലും 6 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവരോ ആയിരിക്കണം. ഓട്ടോ-കാഡ് സോഫ്റ്റ് വെയറില്‍ പ്ലാന്‍ പ്രിപ്പറേഷന്‍, സെക്ഷന്‍, എലിവേഷന്‍ ചെയ്യാന്‍ കഴിവുളളവരും, എം.ബുക്ക് പ്രിപ്പറേഷന്‍, പ്രൈസ് സോഫ്റ്റ് വെയറില്‍ എസ്റ്റിമേറ്റ് ചെയ്യുന്നതില്‍ പ്രാവീണ്യം ഉളളവരും, നിര്‍മ്മാണ പ്രവര്‍ത്തികളുടെ മേല്‍നോട്ടം വഹിച്ച് എക്‌സ്പീരിയന്‍സ് ഉളളവരും ആയിരിക്കണം. അപേക്ഷകര്‍ ഇടുക്കി ജില്ലക്കാര്‍ ആയിരിക്കണം, പ്രായം 40 വയസില്‍ താഴെ. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ട്ടിഫിക്കറ്റുകളുടെ 2 അറ്റസ്റ്റഡ് കോപ്പി, തിരിച്ചറിയല്‍ രേഖ, 2-പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകള്‍ സഹിതം മാര്‍ച്ച് 17 ന് രാവിലെ 9.00 മണിക്ക് ഇടുക്കി കളക്ട്രേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ ഹാജരാകണം. ശുപാര്‍ശകള്‍ അംഗീകരിക്കുന്നതല്ല. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇന്റര്‍വ്യൂ നടത്തുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:പ്രൊജക്റ്റ് എഞ്ചിനീയര്‍/ എക്‌സിക്യൂട്ടീവ് സെക്രട്ടറി ജില്ലാ നിര്‍മ്മിതി കേന്ദ്രം, പൈനാവ് പി .ഓ, കുയിലിമല.
ഫോണ്‍ : 04862 232252 , 9495932252 എന്ന വിലാസത്തില്‍ ബന്ധപ്പെടുക.