കോതമംഗലം മുനിസിപ്പാലിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോര്‍ കൂടുതല്‍ സൗകര്യങ്ങളോടെ സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറായി ചേലാട് മില്ലുംപടിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച നൂറ് ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് സപ്ലൈകോ മാവേലി സ്റ്റോറിനെ, സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോര്‍ ആക്കി ഉയര്‍ത്തിയിരിക്കുന്നത്.

ശനിയാഴ്ച(ഫെബ്രുവരി 26) വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി സ്റ്റോറിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ സപ്ലൈകോ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവും ആയ
സഞ്ജീബ് പട്‌ജോഷി സ്വാഗതം ആശംസിക്കും.

പ്രാദേശികതലത്തില്‍ നടക്കുന്ന ചടങ്ങില്‍ ആന്റണി ജോണ്‍ എം.എല്‍.എ ഭദ്രദീപം തെളിയിക്കും. മുഖ്യപ്രഭാഷണം ഡീന്‍ കുര്യാക്കോസ് എം.പി നിര്‍വഹിക്കും. കോതമംഗലം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ ടോമി ആദ്യവില്പന നിര്‍വഹിക്കുന്ന ചടങ്ങില്‍ മറ്റ് ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും പങ്കെടുക്കും. ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നതാണ് സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോര്‍ സംരംഭത്തിന്റെ ലക്ഷ്യം.