സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 2021 ബാച്ചിലെ വിദ്യാർഥികൾക്കുള്ള തീയറി പരീക്ഷ മാർച്ച് 9, 10, 11 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ പോളിടെക്‌നിക്ക് കോളേജ്, കളമശേരി വനിതാ പോളിടെക്‌നിക്ക് കോളേജ്, കോഴിക്കോട് വനിതാ പോളിടെക്‌നിക്ക് കോളേജ് എന്നിവിടങ്ങളിൽ നടക്കും. ടൈം ടേബിൾ www.tekerala.org യിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ ലഭിക്കും.