ഈസ്റ്റ് മാറാടി സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 25 പുതിയ ഔട്ട്ലെറ്റുകളാണ് മുഖ്യമന്ത്രി ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തത്. ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സപ്ലൈകോ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവും ആയ
സഞ്ജീബ് പട്ജോഷി സ്വാഗതം ആശംസിച്ചു.

മാറാടി ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ്‌ മാറാടിയിൽ കെ.കരുണാകരൻ മെമ്മോറിയൽ ഓഡിറ്റോറിയം കെട്ടിടത്തിലാണ് പുതിയ സപ്ലൈക്കോ പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാന സർക്കാർ ഒന്നാം വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള നൂറ് ദിന കർമപരിപാടിയുടെ ഭാഗമായാണ് പുതിയ സപ്ലൈകോയുടെ പ്രവർത്തനം.

ഈസ്റ്റ്‌ മാറാടി സപ്ലൈക്കോ അങ്കണത്തിൽ നടന്ന ചടങ്ങിൽ മാത്യു കുഴൽനാടൻ എം.എൽ.എ ഭദ്രദീപം തെളിച്ചു. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണവും, മൂവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് അഗസ്റ്റിൻ ആശംസ അറിയിക്കുകയും ചെയ്തു . മാറാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.പി ബേബി ആദ്യവില്പന നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർ ശാന്തി എബ്രഹാം, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോർജ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമാ രാമകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി ജോളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജിജോ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ്, ബിനി ഷൈമോൻ, സിജി ഷാമോൻ, ലത ശിവൻ, എം.എൻ മുരളി, എൻ.പി പോൾ പൂമറ്റം, സാബു ജോൺ, ബെന്നി വല്ലിനാൽ, പി.എച്. മൻസൂർ, എം.എൻ പ്രവീൺ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ എറണാകുളം സപ്ലൈകോ മേഖല മാനേജർ എൽ.മിനി കൃതജ്ഞത അറിയിച്ചു.