യുക്രൈനിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്തുന്നതിനും അടിയന്തര സഹായങ്ങൾ നൽകുന്നതിനും നടപടികൾ കൈക്കൊള്ളാൻ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.
കീവ്, കർക്കേവ്, സുമി എന്നീ പ്രദേശങ്ങളിൽ ബങ്കറിൽ കുടുങ്ങിക്കിടക്കുന്നവർക്കു വെള്ളവും ഭക്ഷണവും എത്തിക്കണമെന്നും ഒഴിപ്പിക്കൽ  വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പ്രധാന മന്ത്രിയോട് ആവശ്യപ്പെട്ടു. രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായ എല്ലാ സഹായങ്ങൾക്കും കത്തിൽ മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി.