രാജ്യ സുരക്ഷയുടെ ഭാഗമായി തീര സംരക്ഷണത്തിന് കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നു മൽസ്യ ബന്ധന ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി ജെ മെഴ്സികുട്ടി അമ്മ ആവശ്യപ്പെട്ടു. കടലേറ്റ ഭീഷണി നേരിടുന്ന തളിക്കുളം തമ്പാൻ കടവിൽ താത്കാലിക തടയണ നിർമിക്കുന്ന പ്രദേശം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നാട്ടിക എം എൽ എ ഗീത ഗോപിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ , വാടാനപ്പിള്ളി , വലപ്പാട് പോലീസ് ഉദ്യോഗസ്ഥർ , നാട്ടിക ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഉദ്യോഗസ്ഥർ , സന്നദ്ധ പ്രവർത്തകർ , ആക്ടസ് പ്രവർത്തകർ , മൽസ്യ തൊഴിലാളികൾ എന്നിവർ സഹകരിച്ചാണ് താത്കാലിക തടയണ നിർമാണം. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.സുഭാഷിണി മഹാദേവൻ , ബ്ലോക്ക് പഞ്ചായത്തംഗം വാസന്തി , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ രാമ കൃഷ്ണൻ തുടങ്ങിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.