നീലേശ്വരം നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ പെടുത്തി അംഗീകൃത ക്ലബ്ബുകള്‍ക്ക്
സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തു. കോട്ടപ്പുറം സിഎച്ച്എം കെഎസ് ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചെയര്‍ പേഴ്‌സണ്‍ ടി.വി.ശാന്ത കിറ്റുകള്‍ വിതരണം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.പി. മുഹമ്മദ് റാഫി അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ വി.ഗൗരി, ടി.പി.ലത, കൗണ്‍സിലര്‍മാരായ പി.ഭാര്‍ഗവി, കെ.ജയശ്രീ, കെ.മോഹനന്‍, വി.വിശ്രീജ, കെ. പ്രീത, വി.വി.സതി, പി.പി. ലത, റഫീക് കോട്ടപ്പുറം, വി. അബൂബക്കര്‍, വിനു നിലാവ്, പ്രിന്‍സിപ്പല്‍ ബി. നിഷ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍ സ്വാഗതം പറഞ്ഞു. നഗരസഭാ പരിധിയിലെ 25 അംഗീകൃത ക്ലബ്ബുകള്‍ക്കാണ് സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ചെയ്തത്.
