തിരുവനന്തപുരം MACT (മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ )  കോടതി -III ല്‍ നിലവിലുള്ള ഗവണ്‍മെന്റ് പ്ളീഡറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി 1978 KGLO റൂള്‍സ് ലെ ചട്ടം 11 എ യില്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രകാരമുള്ള അഭിഭാഷകരുടെ പാനല്‍ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ള, ബാര്‍ അസോസിയേഷനില്‍ ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി അറുപത് വയസ്. അപേക്ഷകന്റെ വിവരങ്ങള്‍, എന്‌റോള്‍ ചെയ്ത തീയതി, പ്രവര്‍ത്തി പരിചയം, പോലീസ് സ്റ്റേഷന്‍ പരിധി തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും സഹിതം മാര്‍ച്ച് 14 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ഇ.മുഹമ്മദ് സഫീര്‍ അറിയിച്ചു. വിലാസം- സീനിയര്‍ സൂപ്രണ്ട്, സ്യൂട്ട് സെക്ഷന്‍, കളക്ട്രേറ്റ്, സിവില്‍ സ്റ്റേഷന്‍, കുടപ്പനക്കുന്ന്, തിരുവനന്തപുരം.