നീലേശ്വരം നഗരസഭയിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് യൂണിഫോം വിതരണം ചെയ്തു. നടപ്പ് വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി 32 ഹരിത കര്‍മ്മസേന അംഗങ്ങള്‍ക്ക് രണ്ട് ജോഡി യൂണിഫോമുകളാണ് വിതരണം ചെയ്തത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ടി.പി. ലത അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി. ദാക്ഷായണി, വി. ഗൗരി, പി.സുഭാഷ്, കൗണ്‍സിലര്‍മാരായ കെ.വി.ശശികുമാര്‍, പി. ഭാര്‍ഗവി, സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ പി.എം സന്ധ്യ എന്നിവര്‍ സംസാരിച്ചു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി.മോഹനന്‍ സ്വാഗതം പറഞ്ഞു.
