മടിക്കൈ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തില്‍ സ്ത്രീപക്ഷ നവകേരള ക്യാംപെയ്‌നിന്റെ ഭാഗമായി സ്ത്രീശക്തി സംഗമവും സെമിനാറും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.റീന അധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ കെ. വി.സുമതി സ്വാഗതവും സി ഡി എസ് സാമൂഹ്യ വികസന സബ്കമ്മിറ്റി കണ്‍വീനര്‍ ടി.അനിത നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍ ആര്‍.സരിത വിഷയവതരണം നടത്തി.
