സംസ്ഥാനത്തെ മുഴുവൻ ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ, ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗം, ജൂവനൈൽ ജസ്റ്റിസ് ബോർഡ് അംഗം എന്നിവരെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ലഭ്യമായ അപേക്ഷകളിൽ നിന്ന് ഷോർട്ട് ലിസ്റ്റ് ചെയ്ത യോഗ്യരായ ഉദ്യോഗാർഥികളുടെ വിവരങ്ങൾ വനിത ശിശു വികസന വകുപ്പിന്റെ (http://wcd.kerala.gov.in/) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച് ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ 9ന് വൈകിട്ട് 5നു മുൻപ് cwcjjbselection@gmail.com ൽ അറിയിക്കണം.
