പട്ടികജാതി വികസന വകുപ്പിന്റെ ഇ-ഗ്രാന്റ്‌സ് പദ്ധതി പ്രകാരം പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്നതിന് മാര്‍ച്ച് ഒമ്പതിനകം പ്രൊഫൈല്‍ വേരിഫിക്കേഷന്‍ നടത്തണമെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വകസന ഓഫീസര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ ഗവണ്‍മെന്റ്/എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അതാത് സ്ഥാപന മേധാവികള്‍ മുഖാന്തിരവും സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സ്ഥാപനം മുഖേനയും ജില്ലാ പട്ടികജാതി വികസന ഓഫീസ് വഴി വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ഇ-ഗ്രാന്റ്‌സ് മുഖാന്തിരം അപേക്ഷക്കാനുള്ള അവസാന തീയതി മാര്‍ച്ച് 15 ആണ്. അതിനു ശേഷം സൈറ്റ് ക്ലോസ് ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2314232.