കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടത്തുന്ന പഴകുറ്റി-മംഗലപുരം റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഇരിഞ്ചിയം കലുങ്ക് പുനര്‍നിര്‍മ്മിക്കുന്നതിനായി നിലവിലെ കലുങ്ക് പൊളിക്കുന്നതിനാല്‍ ഈ കലുങ്കിലൂടെയുള്ള ഗതാഗതം മാര്‍ച്ച് അഞ്ച് വൈകുന്നേരം മുതല്‍ മാര്‍ച്ച് ഏഴ് രാവിലെ വരെ നിരോധിച്ചിരിക്കുന്നു. വെമ്പായത്ത് നിന്നും പഴകുറ്റി ഭാഗത്തേക്ക് പോകേണ്ടവര്‍ ഇരിഞ്ചിയം പാല്‍ സൊസൈറ്റി ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പൂവൂര്‍ ചെന്തിപ്പൂര്‍ വഴി നെടുമങ്ങാട് റൂട്ടില്‍ പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
