കല്‍പ്പറ്റ: അംശാദായ കുടിശ്ശികയാല്‍ അഗത്വം റദ്ദായ ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ക്ക് ആഗസ്റ്റ് 16 വരെ പിഴ സഹിതം കുടിശ്ശികയടച്ച് അംഗത്വം പുനസ്ഥാപിക്കാം. അംഗങ്ങള്‍ കഴിഞ്ഞ ഒരുമാസത്തെയെങ്കിലും ടിക്കറ്റ് വില്പനയുടെ കണക്കും ബില്ലും ഹാജരാക്കണം. വഴിയോര ഭാഗ്യക്കുറി വില്പനക്കാരായ ക്ഷേമനിധി അംഗങ്ങള്‍ക്കു സൗജന്യമായി ബീച്ച് അംബ്രല്ല നല്‍കുന്നതിനുള്ള അപേക്ഷ 31 വരെ ഓഫീസില്‍ സ്വീകരിക്കുമെന്നും ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫിസര്‍ അറിയിച്ചു. അപേക്ഷ ഫോറം ഓഫിസില്‍ ലഭിക്കും.