പുല്‍പ്പള്ളി: വയനാട് സിറ്റി ക്ലബ്ബിന്റെയും സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും നേതൃത്വത്തില്‍ കാപ്പിസെറ്റ് ഗവ. ഹൈസ്‌കൂളില്‍ സൈബര്‍ കുറ്റങ്ങളും വിദ്യാര്‍ത്ഥികളും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി കെ.പി സുനിത സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. ജോയി വളയംപള്ളി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പിടിഎ പ്രസിഡന്റ് മണി പാമ്പനാല്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം വിന്‍സെന്റ് ചെങ്ങനാമഠത്തില്‍, ജോര്‍ജ് തട്ടാംപറമ്പില്‍, പി.എ ഡീവന്‍സ്, സി.ഡി ബാബു, ബെന്നി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.