കേരള സർക്കാർ ആയൂഷ് ഹോമിയോപ്പതി വകുപ്പ്, ജില്ലാ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻ ഭവ സ്പെഷ്യൽ ക്ലിനിക്കിന്റെ നേതൃത്വത്തിൽ പൊതു പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർഥികൾക്കായി മാനസിക സമ്മർദ്ദ ലഘൂകരണ പരീശീലന പരിപാടി “പഠിക്കാം പരീക്ഷ എഴുതാം പേടിയില്ലാതെ” സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം പേഴക്കാപ്പിള്ളി ജി എച്ച് എസ്‌ സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് നിർവഹിച്ചു.ജില്ലയിലെ വിവിധ ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ പരിശീലന ക്യാമ്പ് നടത്തും. താല്പര്യമുള്ള സ്കൂൾ അധികൃതർ 0484 2402016, 0484 2401016 എന്ന നമ്പരിൽ ബന്ധപ്പെടുക.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.ജെ ജോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി അലക്‌സാണ്ടർ, ഡി എം ഒ പ്രതിനിധി ഡോ.സൂസൻ മത്തായി ആലുങ്കൽ,ജില്ലാ പഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തംഗം റിയാസ് ഖാൻ, പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യു വർക്കി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം.സി വിനയൻ, വാർഡ് മെമ്പർ നെജി ഷാനവാസ് പറമ്പിൽ, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോക്ടർ വി.ജി അജിത് കുമാർ, സ്‌കൂൾ പ്രിൻസിപ്പൽ ടി.ബി സന്തോഷ് , ഹെഡ്മിസ്ട്രസ് ഷൈലാകുമാരി എന്നിവർ സംബന്ധിച്ചു. ഡോ. ഹേമ തിലക്ക്, ഡോ.കെ.എ അജിത്, യോഗ പരിശീലക സി.പി റാണി എന്നിവർ ക്ലാസിന് നേതൃത്വം നൽകി.