പതിനാലാമത് ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. ഏഴിക്കര ചിറ്റേപറമ്പ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ഗ്ലോക്കോമ വാരാചരണത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് നിർവഹിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ഗ്ലോക്കോമ നിർണ്ണയ ക്യാമ്പ് ഏഴിക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഡി വിൻസെൻ്റ് ഉദ്ഘാടനം ചെയ്തു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ മുഖ്യാതിഥി ആയി. ജില്ലാ പ്രോഗ്രാം ഓഫീസറും അഡീഷണൽ ഡിഎംഒയുമായ ഡോ.ആർ വിവേക് കുമാർ വിഷയാവതരണവും , ഏഴിക്കര കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ അസിസ്റ്റൻ്റ് സർജൻ ഡോ.വി.കെ മഞ്ജു ഗ്ലോക്കോമ ബോധവത്ക്കരണ ക്ലാസും നടത്തി. എറണാകുളം ജില്ലാ മൊബൈൽ നേത്ര യൂണിറ്റിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് സൗജന്യ നേത്രപരിശോധനയും ഗ്ലോക്കോമ നിർണ്ണയ ക്യാമ്പും നടത്തിയത്.

പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ്, ഏഴിക്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.പത്മകുമാരി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബബിത ദിലീപ്കുമാർ, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ ശിവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെൻസി തോമസ്, ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.എൽ വിനോദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി ജയശ്രീ, ഏഴിക്കര കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ.ബി.പ്രീതി, ഹെൽത്ത് സൂപ്പർവൈസർ ജെ.യൂജിൻ, ജില്ലാ ഒഫ്താൽമിക് കോഓർഡിനേറ്റർ കെ.ലൈലകുമാരി എന്നിവർ പങ്കെടുത്തു.