സംസ്ഥാനത്തെ ഭൂജല വിഭവ നിർണയ റിപ്പോർട്ടിന്റെ അവലോകനം, ഭൂജല ഉപയോഗം നിയന്ത്രിക്കുന്നതിനും ക്രമീകരിക്കുന്നതിനുമായി കേന്ദ്ര ഭൂജല അതോറിറ്റി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അഭിപ്രായ രൂപകരണം എന്നിവയ്ക്കായി ഭൂജല ഉപഭോഗവുമായി ബന്ധപ്പെട്ട വകുപ്പുകളുടെ ഏകദിന ശിൽപ്പശാല മാർച്ച് 8ന്‌ രാവിലെ 10.30ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടക്കും. മാസ്‌കറ്റ് ഹോട്ടലിലെ സൊനാറ്റ ഹാളിൽ നടക്കുന്ന ശിൽപ്പശാല ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഉദ്ഘാടനം ചെയ്യും. വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർ എസ്. വെങ്കിടേശപതി, കേന്ദ്ര ഭൂജല ബോർഡ് റീജിയണൽ ഡയറക്ടർ ഡോ. എ. സുബ്ബരാജ്, ഐ ആൻഡ് എ ചീഫ് എൻജിനീയർ അലക് വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.