പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി നടപ്പാക്കി വരുന്ന പദ്ധതിയായ എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ ബാങ്കിംഗ് സർവീസ്, സിവിൽ സർവീസ്, UGC/ NET/ JRF, GATE/ MAT വിഭാഗങ്ങളുടെ കരട് ഗുണഭോക്തൃപട്ടികകൾ www.bcdd.kerala.gov.inwww.egrantz.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. പട്ടികകളിൽ ആക്ഷേപങ്ങളുണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ മാർച്ച് 14 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ബന്ധപ്പെട്ട മേഖലാ ഓഫീസുകളിൽ സമർപ്പിക്കണം.