കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിലുള്ള കമ്മിഷന്റെ കോർട്ട് ഹാളിൽ മാർച്ച് 10ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. തൊട്ടിയൻ സമുദായത്തിൽപ്പെട്ട ആൾക്കാർക്ക് തൊട്ടിയനായ്ക്കർ എന്ന പേരിൽ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതു സംബന്ധിച്ച് നിവേദനം, ലാറ്റിൻ കത്തോലിക്ക ജാതി സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കാസർഗോഡ് കൊങ്കിണി ലാറ്റിൻ ക്രിസ്ത്യൻ കമ്മ്യൂണിറ്റി സമർപ്പിച്ച നിവേദനം, ചക്കാല നായർ വിഭാഗത്തെ സംസ്ഥാന പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം എന്നിവ പരിഗണിക്കും. സിറ്റിംഗിൽ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ്. ജി. ശശിധരൻ, മെമ്പർമാരായ ഡോ. എ.വി. ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർസെക്രട്ടറി എന്നിവർ പങ്കെടുക്കും.