ആലപ്പുഴ: കുട്ടനാട്ടില്‍ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കര്‍ വാഹനങ്ങള്‍ ഓണ്‍ലൈനില്‍ എടുത്ത ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ വാഹനത്തില്‍ സൂക്ഷിക്കണമെന്ന് കുട്ടനാട് സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അറിയിച്ചു.

ഫോട്ടോ, ആധാര്‍ കാര്‍ഡ്, വാഹനത്തിന്‍റെ ആര്‍.സി എന്നിവ നല്‍കി അക്ഷയ കേന്ദ്രം വഴി രജിസ്ട്രേഷന് അപേക്ഷിക്കാം.വെള്ളത്തിന്‍റെ സ്രോതസ് വ്യക്തമാക്കുന്ന രേഖ, സ്രോതസ്സിലെ വെള്ളത്തിന്‍റെ പരിശോധനാഫലം, വാഹനത്തിലെ ടാങ്കിലെ വെള്ളം ആറു മാസത്തില്‍ ഒരിക്കല്‍ പരിശോധിച്ചതിന്‍റെ രേഖകള്‍ എന്നിവയും വാഹനത്തില്‍ കരുതണം.ടാങ്കറില്‍ കുടിവെള്ളം എന്ന് രേഖപ്പെടുത്തുകയും ടാങ്കിന്‍റെ ഉള്‍വശം വൃത്തിയായി സൂക്ഷിക്കുകയും വേണം.