പതിമൂന്നാമത് ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന നിര്‍വഹിച്ചു. വയനാട് മെഡിക്കല്‍ കോളേജ് നേത്ര വിഭാഗത്തില്‍ നടന്ന ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ.പി. ദിനേശ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഒഫ്താല്‍മിക് സര്‍ജന്‍ ഡോ. എം.വി. റൂബി ബോധവത്ക്കരണ ക്ലാസ് നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ജില്ലാശുപത്രി ആര്‍.എം.ഒ ഡോ.സി.സക്കീര്‍, ഡെപ്യൂട്ടി സൂപ്രണ്ട് നൂന മര്‍ജ, ജില്ലാ ഓഫ്താല്‍മിക് കോര്‍ഡിനേറ്റര്‍ പി.ശ്രീകുമാര്‍, ഒഫ്താല്‍മോളജിസ്റ്റ് ഡോ.കെ.എം ധന്യ, ഹെഡ് നഴ്സ് ആനിയമ്മ തുടങ്ങിയവര്‍ സംസാരിച്ചു.
കണ്ണിനുള്ളിലെ മര്‍ദ്ദം ഉയര്‍ന്ന്. ക്രമേണ കാഴ്ച നഷ്ടപ്പെട്ടു പോകുന്ന നേത്ര രോഗമാണ് ഗ്‌ളോക്കോമ ( നേത്രാതിമര്‍ദ്ദം). തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടാകില്ലെങ്കിലും ക്രമേണ കാഴ്ച പരിധി കുറയുകയും നേത്ര നാഡിയ്ക്ക് ബലക്ഷയം വന്ന് കാഴ്ച നഷ്ടപ്പെട്ടു പോകുകയും ചെയ്യുന്നു. യഥാസമയം ഗ്‌ളോക്കോമ കണ്ടു പിടിച്ച് ചികിത്സിച്ചാല്‍ ഈ അസുഖം മൂലമുള്ള അന്ധത തടയാം. നാല്പത് വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ കൃത്യമായ ഇടവേളകളില്‍ ഗ്‌ളോക്കോമ പരിശോധന നടത്തേണ്ടതാണ്. ഇക്കാര്യം പൊതുജനങ്ങളെ ബോധവല്‍ക്കരിയ്ക്കുന്നതിനാണ് എല്ലാ വര്‍ഷവും ഗ്‌ളോക്കോമ വാരം ആചരിയ്ക്കുന്നത്.