ചിറ്റൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കരിയര്‍ ഡവലപ്‌മെന്റ സെന്ററില്‍ ഓഗസ്റ്റ നാലിന് മിനി ജോബ്‌ഫെസ്റ്റ നടക്കും. റിസപ്ഷനിസ്റ്റ, കസ്റ്റമര്‍ സര്‍വീസ്(സ്ത്രീകള്‍), കേന്ദ്ര മാനേജര്‍(സ്ത്രീ/പുരുഷന്‍), ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ, പ്രൊബേഷ്‌നറി മാനെജര്‍ (സ്ത്രീകള്‍, പുരുഷന്മാര്‍) ഒഴിവുകളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. സൗജന്യ തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കരിയര്‍ ഡവലപ്‌മെന്‍് സെന്ററില്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ (മൂന്നെണ്ണം) സഹിതം നല്‍കണം. മുമ്പ് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 04923 223297.