വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ ട്രെയിനികള്‍ക്കായി പത്തനംതിട്ട ജില്ലാതല ജോബ് ഫെയര്‍ ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം ആര്‍ മധു, സനല്‍കുമാര്‍, പി.ഉണ്ണികൃഷ്ണന്‍ നായര്‍, ജി.മധുസൂദനന്‍, സി എ വിശ്വനാഥന്‍, ടി.ഡി വിജയകുമാര്‍, എസ്ആര്‍ ആനന്ദ്, പി എം സാബു എന്നിവര്‍ സംസാരിച്ചു. കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി ഇരുപത്തിയഞ്ചില്‍ പരം കമ്പനികളും അഞ്ഞൂറില്‍ പരം ട്രെയിനികളും ജോബ് ഫെയറില്‍ പങ്കെടുത്തു.
