ജില്ലയിലെ കാലവര്‍ഷക്കെടുതി നേരിടുന്ന മേഖലകളില്‍ ദേശീയ ദുരന്ത നിവാരണ പ്രതിരോധ വിഭാഗം സന്ദര്‍ശിക്കും. ഇന്ന് ആലത്തൂര്‍ താലൂക്കിലെ കടപ്പാറ, മംഗലം ഡാം പരിസരമാണ് സന്ദര്‍ശിക്കുക. രാവിലെ എട്ടിന് പാലക്കാട് പി.ഡബ്ള്‍.യു റെസ്റ്റ ഹൗസില്‍ നിന്നാണ് സംഘം പുറപ്പെടുക. തുടര്‍ന്ന് പ്രദേശത്തെ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രതിരോധം, ജാഗ്രത സംബന്ധിച്ച് ബോധവത്ക്കരണം നടത്തും. ഓഗസ്റ്റ് മൂന്നിന് മണ്ണാര്‍ക്കാട് താലൂക്കിലെ തച്ചന്‍മ്പാറ ഹൈസ്‌കൂള്‍, നാലിന് രാവിലെ 10.30ന് ആലത്തൂര്‍ താലൂക്കിലെ നെന്മാറ ചിറ്റിലഞ്ചേരി നെഹ്‌റു യുവ കേന്ദ്രത്തില്‍ ബോധവത്ക്കരണ പരിപാടിയും ഉച്ചക്ക് 2ന് നെന്മാറ ഗവ. ആശുപത്രി, ആറിന് രാവിലെ 10.30ന് പാലക്കാട് ജില്ലാ ആശുപത്രി മെഡിക്കല്‍ ഓഫീസ്, കഞ്ചിക്കോട് തൊഴില്‍ യൂനിറ്റ് എന്നിവ സന്ദര്‍ശിക്കും. ഏഴിന് കൊടുവായൂര്‍ വൃദ്ധ മന്ദിരം സന്ദര്‍ശിക്കും. ഏട്ടിന് ആനക്കല്‍ ഗവ. ട്രൈബല്‍ വെല്‍ഫെയര്‍ ഹൈസ്‌കൂള്‍, ഒന്‍പതിന് മലമ്പുഴ ഗിരിവികാസ് നവോദയ ഗവ.ഐ.റ്റി.ഐ, ഗവ.നഴ്‌സിങ് സ്‌കൂള്‍, നെഹ്‌റു യുവ കേന്ദ്ര 10ന് ഒറ്റപ്പാലം നെഹ്‌റു യുവ കേന്ദ്ര എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണ ക്ലാസ് നടത്തും. 11ന് കലക്ടറേറ്റില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് യോഗം ചേരും.