കെ.എസ്.ഇ.ബി.യുടെ എസ്.എല്‍ പുരം ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍റെയും സെക്ഷന്‍റെയും ഓഫീസ് മന്ദിരത്തിന്‍റെയും നിര്‍മ്മാണോദ്ഘാടനം മാര്‍ച്ച് 12 ശനി രാവിലെ 11ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും.പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. എ.എം ആരിഫ് എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി രാജേശ്വരി, ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുക്കും.