കാക്കനാട്: ലോകമുലയൂട്ടല്‍ വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ഉദ്ഘാടനം ചെയ്തു. ഗര്‍ഭ- മുലയൂട്ടല്‍കാല ആരോഗ്യപരിരക്ഷ എന്ന വിഷയത്തില്‍ പത്മനാഭന്‍ വൈദ്യര്‍ ക്ലാസ്സെടുത്തു. സ്ത്രീകളില്‍ പ്രസവാനന്തരമുണ്ടാകുന്ന മാനസിക വ്യതിയാനങ്ങളെ കുറിച്ചും ഗര്‍ഭസ്ഥശിശുവൈകല്യനിര്‍ണ്ണയത്തെ കുറിച്ചും സൈക്കോളജിസ്റ്റ് ഡോ.അനുപമ വിശദീകരിക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.
സംസ്ഥാനത്ത് ആദ്യമായി ഗ്രാമപഞ്ചായത്തു തലത്തില്‍ വനിതാശിശുവികസന ഓഫീസ് രൂപീകരണം സാധ്യമാക്കുന്നതിന് മുന്‍കൈയ്യെടുത്ത ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍ എ.സിനി, വരാപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.മുഹമ്മദ് എന്നിവര്‍ക്ക് ഉപഹാരം നല്‍കി. പൊതു ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ പുറമ്പോക്കു ഭൂമി ലഭ്യമാക്കുന്നതിന് ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയ പദ്ധതിയില്‍ സംസ്ഥാനത്ത് ആദ്യമായി അങ്കണവാടി നിര്‍മ്മാണത്തിന് ഭൂമി അനുവദിച്ചുകിട്ടിയ എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസിന് ഡെപ്യൂട്ടി കലക്ടര്‍ സുരേഷ് കുമാര്‍ ഭൂമിയുടെ രേഖകള്‍ കൈമാറി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ.അബ്ദുള്‍ മുത്തലിബ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ ജി.രജനി, സംയോജിത ശിശുവികസന ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജെ.മായാലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.
ക്യാപ്ഷന്‍ – ലോക മുലയൂട്ടല്‍ വാരാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ നിര്‍വ്വഹിക്കുന്നു.
