കണിയാമ്പറ്റ: ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ‘ശ്രേയസ് ‘ കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില്‍ സിമന്റ് ഉല്‍പന്ന യൂണിറ്റിനു തുടക്കമായി. ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷ റൈഹാനത്ത് ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ മറിയം നസീമ, എ.ഡി.എസ് പ്രസിഡണ്ട് ഉമ്മു ഹാനി, സെക്രട്ടറി മായ, എ.ഡി.എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.