മാനന്തവാടി: ഓള്‍ കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗ്സ് അസോസിയേഷന്‍ മാനന്തവാടി എരിയ കമ്മിറ്റിയും ജില്ലാ ക്ഷയരോഗ വിഭാഗവും ചേര്‍ന്ന് മാനന്തവാടിയിലെ ഔഷധ വ്യാപാരികള്‍ക്കു ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസ് നടത്തി. യോഗത്തില്‍ ജില്ല ടി.ബി ഓഫീസര്‍ ഷുബിന്‍, ജില്ലാ ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ അനസ് തുടങ്ങിയവര്‍ ക്ലാസെടുത്തു. ഷാജു ജോസ്‌കോ അദ്ധ്യക്ഷത വഹിച്ചു. എ.കെ.സി.ഡി.എ ജില്ലാ പ്രസിഡന്റ് നൗഷാദ് ബ്രാന്‍, സെക്രട്ടറി ടി.പി കുഞ്ഞുമോന്‍, അനന്തരാം, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 2025 ഓടെ വയനാട് ജില്ല സമ്പൂര്‍ണ്ണ ക്ഷയരോഗ വിമുക്ത ജില്ലയായി പ്രഖ്യാപിക്കപ്പെടുമെന്ന് ശുഭാപ്തി വിശ്വാസമുള്ളതായി ടി.ബി ഓഫീസര്‍ പറഞ്ഞു.
