രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇക്കുറി പ്രദര്‍ശനത്തിന് എത്തുന്നത് 26 മലയാള ചിത്രങ്ങള്‍ .ആറു വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളില്‍ മത്സര വിഭാഗത്തിലെ നിഷിദ്ധോ,ആവാസ വ്യൂഹം എന്നീ ചിത്രങ്ങളും ഉള്‍പ്പെടുന്നു. 2020 ല്‍ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ കള്ള നോ
ട്ടം എന്ന ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനവും മേളയിലുണ്ട്.രാഹുല്‍ റിജി നായരാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍ .
ജിയോ ബേബിയുടെ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ , മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ നായാട്ട’് , ഉദ്ധരണി, അവനോവിലോന, ബനേര്‍ ഘട്ട, പ്രാപ്പേട,ചവിട്ട’്,സണ്ണി,എന്നിവര്‍,നിറയെ തത്തകളുള്ള മരം, ആര്‍ക്കറിയാം, വുമണ്‍ വിത്ത് എ മൂവി ക്യാമറ എന്നീ ചിത്രങ്ങളാണ് മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. അനശ്വര പ്രതിഭ ജി അരവിന്ദന്റെ കുമ്മാട്ടി റീഡിസ്‌കവറിങ് ദി ക്ലാസിക് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

തമ്പ് ,ആരവം ,അപ്പുണ്ണി തുടങ്ങിയ ഏഴു ചിത്രങ്ങളാണ് നടന്‍ നെടുമുടി വേണുവിന് ആദരമായി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കെ പി എ സി ലളിത ,പി ബാലചന്ദ്രന്‍, മാടമ്പ് കുഞ്ഞുകുട്ടന്‍,ഡെന്നിസ് ജോസഫ് എന്നീ പ്രതിഭകളോടുള്ള ആദരമായി ഓരോ മലയാള ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.