മീഡിയാ ഡ്യൂട്ടി പാസിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 2022 മാര്‍ച്ച് 13 ന് അവസാനിക്കും.മേള റിപ്പോര്‍ട്ട് ചെയ്യാന്‍ സ്ഥാപനം നിയോഗിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള രജിസ്‌ട്രേഷനാണ് തിങ്കളാഴ്ച അവസാനിക്കുന്നത് .അപേക്ഷകന്റെ ഫോട്ടോ,ഇ മെയില്‍ വിലാസം,മൊബൈല്‍ നമ്പര്‍,സ്ഥാപനത്തിന്റെ ഐ ഡി കാര്‍ഡ് എന്നീ രേഖകളോടൊപ്പം വേണം പാസിനായി അപേക്ഷിക്കേണ്ടത്.

ഡ്യൂട്ടി പാസിന് ഫീസ് ഈടാക്കുന്നതല്ല .രജിസ്‌ട്രേഷന് ശേഷം ബ്യുറോ മേധാവികള്‍ ലെറ്റര്‍ പാഡില്‍ മീഡിയാസെല്ലില്‍ നല്‍കുന്ന ലിസ്റ്റ് അനുസരിച്ചു മാത്രമേ ഓരോ സ്ഥാപനത്തിനും അനുവദിക്കപ്പെട്ട പാസുകള്‍ നല്‍കുകയുള്ളൂ. https://registration.iffk.in/ എന്ന വെബ്സൈറ്റില്‍ മുന്‍വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മാധ്യമ പ്രതിനിധികള്‍ക്ക് അവരുടെ ലോഗിന്‍ ഐ.ഡി ഉപയോഗിച്ച് ഇത്തവണയും രജിസ്റ്റര്‍ ചെയ്യാം.

നിലവില്‍ ലോഗിന്‍ ഐ ഡി ഇല്ലാത്തവര്‍ ഇ-മെയില്‍ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം ലോഗിന്‍ ചെയ്ത് മീഡിയ ഓപ്ഷനില്‍ അപേക്ഷിക്കണം.ഡ്യൂട്ടി പാസിനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ ഫീസ് നല്കുന്നതുവരെയുള്ള ഭാഗമാണ് പൂരിപ്പിക്കേണ്ടത്.അതിനു ശേഷം ലോഗ് ഔട്ട് ചെയ്യാവുന്നതാണ്.പ്രൊഫൈല്‍ എഡിറ്റ് ചെയ്ത് സ്ഥാപന വിലാസം മാറ്റുകയാണെങ്കില്‍ വിലാസം തെളിയിക്കുന്ന രേഖ അപ്ലോഡ് ചെയ്യേണ്ടതാണ്.വിശദ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പറുകള്‍ 7907565569,9544917693 .സാങ്കേതികമായ സംശയങ്ങള്‍ക്കുള്ള ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 8304881172.