വണ്ടന്‍മേട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആശുപത്രി വികസന സമിതി യോഗം ചേര്‍ന്നു. ആശുപത്രിയില്‍ നടത്തി വന്നിരുന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും ഇനി നടത്താനുള്ള വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും ആശുപത്രി പ്രവര്‍ത്തനം കൂടുതല്‍ പ്രയോജനപരമാക്കാന്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

യോഗത്തില്‍ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയില്‍ അധ്യക്ഷത വഹിച്ചു. ആശുപത്രിയെ മികച്ച നിലാവാരത്തിലേക്ക് ഉയര്‍ത്താന്‍ എല്ലാവിധ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന ഡോക്ടര്‍ ബിനുവിനെ പ്രസിഡന്റ് അനുമോദിച്ചു. ആശുപത്രി വികസന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫണ്ട് ലഭ്യമാക്കുക, ഒ.പി സമയം ദീര്‍ഘിപ്പിക്കുക, ഫാര്‍മസിയിലേയ്ക്ക് കൂടുതല്‍ മരുന്ന് ലഭ്യമാക്കല്‍, ലാബ് ഉപകരണങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു.
ആശുപത്രിയില്‍ കോഫി വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കാനും കുടുംബശ്രീ പോലുള്ള സംരംഭകരെ ഏല്‍പ്പിക്കാനുമുള്ള കാര്യങ്ങള്‍ നടപ്പിലാക്കാനും തീരുമാനിച്ചു.